Today: 29 Aug 2025 GMT   Tell Your Friend
Advertisements
മസ്കിന്റെ ന്യൂറലിങ്ക് മനുഷ്യരെ അതിമാനുഷരാക്കുമോ?
Photo #1 - Europe - Otta Nottathil - musk_nuralink_superhuman
ഇലോണ്‍ മസ്കിന്‍റെ ന്യൂറലിങ്ക് ആറു തരത്തില്‍ മനുഷ്യരെ അതിമാനുഷരാക്കി മാറ്റുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിക്കുന്ന ഈ ന്യൂറലിങ്ക് ചിപ്പിന് പക്ഷാഘാതം ബാധിച്ചവരിലെ ചലനത്തെ പുന:സ്ഥാപിക്കുന്നതിനും ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും സഹായിക്കാനാകും. മനുഷ്യ തലച്ചോറിനെ എഐയുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യവും ന്യൂറലിങ്ക് ചിപ്പ് ഉപയോഗത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു. അനതിവിദൂര ഭാവിയില്‍ മനുഷ്യര്‍ ഇടപഴകുന്ന രീതിയില്‍ തന്നെ അടിമുടി മാറ്റം വരുത്താന്‍ ന്യൂറ ലിങ്കിനു സാധിക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്‍റെ പ്രത്യാശ.

പ്രകൃതിനിര്‍മിതമായ മനുഷ്യ തലച്ചോറിനെ മനുഷ്യനിര്‍മിതമായ കംപ്യൂട്ടറുകളുമായി ബന്ധിപ്പിക്കുക...അതാണ് ന്യൂറലിങ്കിന്‍റെ ലക്ഷ്യം. 2025ല്‍ ന്യൂറലിങ്ക് അതിന്‍റെ ഉപകരണം ഒന്‍പതാമത്തെ വ്യക്തിയില്‍ ഘടിപ്പിച്ചതായി അവരുടെ വെബ്സൈറ്റ് പറയുന്നു. ചിപ്പ് മസ്തിഷ്ക സിഗ്നലുകള്‍ വായിക്കുകയും ഉപയോക്താക്കളെ അവരുടെ ചിന്തകള്‍ മാത്രമുപയോഗിച്ച് ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. വൈകല്യമുള്ളവരെ സഹായിക്കുക എന്നതാണ് ന്യൂറലിങ്കിന്‍റെ ലക്ഷ്യം. കൂടുതലായും ആരോഗ്യമേഖലയിലെ ആവശ്യങ്ങള്‍ക്കായാണ് ന്യൂറലിങ്ക് രൂപഘടന ചെയ്തിരിക്കുന്നതു തന്നെ.

നഷ്ടപ്പെട്ട ചലനവും ഇന്ദ്രിയങ്ങളും പുന:സ്ഥാപിക്കുക എന്നാണ് ന്യൂറലിങ്ക് ചിപ്പ് ഘടിപ്പിക്കുന്നതിലൂടെ ഉന്നം വയ്ക്കുന്ന വലിയൊരു ലക്ഷ്യം. പക്ഷാഘാതം ബാധിച്ചവരെ ചിന്തയിലൂടെ കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ ന്യൂറലിങ്കിന്‍റെ ബ്രെയിന്‍ ചിപ്പ് ഇതിനകം വിജയകരമായി സഹായിച്ചു തുടങ്ങിയിട്ടുണ്ട്. അന്ധര്‍ക്ക് കാഴ്ച നല്‍കുന്നതിനും ഈ ന്യൂറലിങ്ക് ചിപ്പ് പരീക്ഷിച്ചു വരുന്നു. ഭാവിയില്‍ സൃഷ്ടിക്കപ്പെടുന്ന ന്യൂറലിങ്ക് ചിപ്പുകള്‍ സമ്പൂര്‍ണ ശരീര ചലനം തന്നെ പുന:സ്ഥാപിച്ചേക്കാമെന്നും വിദഗ്ധ നിരീക്ഷണം. ഗുരുതരമായ പരിക്കേറ്റോ രോഗം മൂലമോ നഷ്ടപ്പെട്ട കഴിവുകള്‍ വീണ്ടെടുക്കാന്‍ ഈ ന്യൂറലിങ്ക് ചിപ്പ് ദശലക്ഷക്കണക്കിന് ആളുകളെയാണ് സഹായിക്കുന്നത്.

മനുഷ്യ മസ്തിഷ്കത്തിന്‍റെ ഏതൊരു സിഗ്നലും വായിക്കാന്‍ പോന്ന ആയിരത്തിലധികം ചാനലുകളാണ് ന്യൂറലിങ്കിനുള്ളത്. ഇവയുപയോഗിച്ച് ന്യൂറലിങ്ക് ചിപ്പ് ഉപയോക്താക്കളെ ചിന്തിച്ചു കൊണ്ട് കൈകളില്ലാതെ ഗാഡ്ജെറ്റുകള്‍ ടൈപ്പ് ചെയ്യാനും ബ്രൗസ് ചെയ്യാനും നിയന്ത്രിക്കാനും അനുവദിക്കുന്നു. മിനിറ്റില്‍ 25 വാക്കുകള്‍ എന്ന വേഗതയില്‍ ടൈപ്പ് ചെയ്യുന്ന കുറച്ച് ഉപയോക്താക്കളേയുള്ളു ഇന്ന്. എന്നാല്‍ വേഗതയേറിയതും കൂടുതല്‍ സ്വാഭാവികവുമായ നിയന്ത്രണവുമായി പരിഷ്കരിച്ച പതിപ്പ് ഉടനെത്തുമെന്നാണ് മസ്ക് പറയുന്നത്. തന്നെയല്ല ഭാവിയിലെ അപ്ഗ്രേഡുകള്‍ ചിന്തയുടെ വേഗതയില്‍ മെഷീനുകളുമായി "സംസാരിക്കാന്‍ ' നിങ്ങളെ അനുവദിക്കും എന്നാണ് മസ്ക് ലോകത്തോടു പറയുന്നത്.

മനുഷ്യന്‍റെ ഓര്‍മശക്തിയും പഠനവും വര്‍ധിപ്പിക്കുന്നതിനാണ് മസ്കിന്‍റെ ന്യൂറലിങ്ക് ലക്ഷ്യമിടുന്നത്. ഭാവിയിലെ ചിപ്പുകള്‍ ഉപയോക്താക്കളെ വിവരങ്ങള്‍ തല്‍ക്ഷണം ഓര്‍മിക്കാനോ അല്ലെങ്കില്‍ ഒരു ഭാഷ പഠിക്കുകയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള കഴിവു പോലുള്ളവ മറ്റുള്ളവരിലേയ്ക്കു നേരിട്ടു കൈമാറാനോ അനുവദിക്കുമെന്നും മസ്ക് വിശദീകരിക്കുന്നു. ഈ കഴിവുകള്‍ ഉള്ള ന്യൂറലിങ്ക് ചിപ്പ് കൊണ്ട് ഡിമെന്‍ഷ്യ ഉള്ള ആളുകള്‍ക്ക് മെമ്മറി പിന്തുണയ്ക്കാന്‍ സാധിക്കുമോ എന്ന പരീക്ഷണത്തിലാണ് ശാസ്ത്രജ്ഞര്‍.

എഐ, ബ്രെയിന്‍~ടു~ബ്രെയിന്‍ ചാറ്റ് എന്നിവയുമായുള്ള നേരിട്ടുള്ള ലിങ്ക് മനുഷ്യര്‍ സ്മാര്‍ട്ട് എഐ പ്രാപ്തമാക്കിയ മെഷീനുകള്‍ക്ക് പിന്നില്‍ വീഴാതിരിക്കാന്‍ കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെടാനും അവരുമായി ആശയവിനിമയം നടത്താനും ന്യൂറലിങ്ക് തങ്ങളെ സഹായിക്കുമെന്നുമാണ് ഇലോണ്‍ മസ്ക് വെളിപ്പെടുത്തിയത്.

ടൈപ്പ് ചെയ്യാതെയോ സംസാരിക്കാതെയോ ആളുകള്‍ക്ക് തലച്ചോറില്‍ നിന്നു തലച്ചോറിലേയ്ക്കു സന്ദേശങ്ങളോ ഓര്‍മകളോ അയയ്ക്കാന്‍ സമീപ ഭാവിയില്‍ സാധിക്കുമെന്നും ഇത് ഒരു ദീര്‍ഘകാല ലക്ഷ്യമാണെന്നും മസ്ക് അടിവരയിടുന്നു.

മസ്തിഷ്ക രോഗ ചികിത്സയിലും മനുഷ്യരുടെ മാനസികാവസ്ഥയും വേദനയും നിയന്ത്രിക്കുന്നതിലും അപസ്മാരം, പാര്‍ക്കിന്‍സണ്‍സ്, വിഷാദം എന്നിവയയ്ക്ക് പരിഹാരം കണ്ടെത്തുക എന്നിവ ലക്ഷ്യമിട്ടാണ് ന്യൂറലിങ്കിന്‍റെ ആദ്യകാല ഇംപ്ളാന്‍റുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ചിപ്പ് തലച്ചോറിന്‍റെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും അപസ്മാരം, വിറയല്‍, മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയിലെല്ലാം ഏറ്റവും മികച്ച ചികിത്സ നല്‍കുന്നതിനോ നിര്‍ത്തുന്നതിനോ ചെറിയ പ്രേരണകള്‍ നല്‍കാനോ പോന്നതാണ്. കാലക്രമേണ ഡോക്റ്റര്‍മാര്‍ നിശ്ചയിച്ചിട്ടുളള ഇച്ഛാനുസൃത തെറാപ്പിക്കുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ തലച്ചോറിന് " സ്വയം നന്നാക്കാന്‍' സാധിച്ചേക്കാം എന്നും ഇലോണ്‍ മസ്ക് പ്രതീക്ഷ നല്‍കുന്നു.

രോഗപീഡകളാല്‍ വലയുന്ന മനുഷ്യരില്‍ നിന്ന് അതിമാനുഷിക ഭാവിയിലേയ്ക്ക് ഇനി അധികം ദൂരമില്ലെന്നതാണ് മസ്കിന്‍റെ ന്യൂറ ലിങ്ക് ചിപ്പ് അപ് ഗ്രഡേഷന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ചെറിയൊരു വിഭാഗം മനുഷ്യരില്‍ പരീക്ഷണാത്മകമായിട്ടുള്ള ന്യൂറലിങ്ക് ബ്രെയിന്‍ ചിപ്പുകളില്‍ നിന്ന് ശസ്ത്രക്രിയാ റോബോട്ടുകള്‍, അപ്ഗ്രേഡബിള്‍ ചിപ്പുകള്‍, അതിന്‍റെ കഴിവുകള്‍, വളര്‍ന്നു വരുന്ന ആഗോള പരീക്ഷണങ്ങള്‍ എന്നിവയുപയോഗിച്ച് ഈ സാങ്കേതിക വിദ്യ മുന്നേറുകയാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരു ദിവസം പ്രയോജനം ലഭിക്കുമെന്നാണ് മസ്ക് പ്രതീക്ഷിക്കുന്നത്.
- dated 29 Jul 2025


Comments:
Keywords: Europe - Otta Nottathil - musk_nuralink_superhuman Europe - Otta Nottathil - musk_nuralink_superhuman,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
denmark_apology_greenland
നിര്‍ബന്ധിത ഗര്‍ഭനിരോധനം: ഗ്രാന്‍ലാന്‍ഡിനോട് ഡെന്‍മാര്‍ക്ക് മാപ്പപേക്ഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
pope_leo_gaza_ceasefire_call
ഗാസയില്‍ വെടിനിര്‍ത്തണമെന്ന അപേക്ഷയുമായി മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
ഫ്രാന്‍സിനെയും വെറുപ്പിച്ച് യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
ducth_minister_resign_israel
ഇസ്രയേല്‍ വിരുദ്ധ നടപടിക്ക് അംഗീകാരം കിട്ടിയില്ല; ഡച്ച് മന്ത്രി രാജിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
trump_ultimatum_russia_ukraine_2_weeks
രണ്ടാഴ്ചയ്ക്കുള്ളില്‍ യുദ്ധം നിര്‍ത്താന്‍ റഷ്യക്ക് യുഎസിന്റെ അന്ത്യശാസനം Recent or Hot News
തുടര്‍ന്നു വായിക്കുക
zelensky_europe_trump
സെലന്‍സ്കിയും യൂറോപ്യന്‍ നേതാക്കളുമായുള്ള ചര്‍ച്ചയെ പ്രകീര്‍ത്തിച്ച് ട്രംപ്
തുടര്‍ന്നു വായിക്കുക
aliens_human_2026
അന്യഗ്രഹ ജീവികള്‍ അടുത്ത വര്‍ഷം മനുഷ്യരുമായി യുദ്ധം ചെയ്യുമെന്ന് പ്രവചനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us